(www.panoornews.in)പെരളശേരി ബിജെപി ഓഫിസിനുവേണ്ടി വാടകയ്ക്കു കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപം ശ്യാമളയുടെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. രാത്രി 10.30നാണ് സംഭവം.


വീടിനു മുൻവശത്തെ റോഡിൻ്റെ കൈവരിയിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. കൈവരിക്കു കേടുപാട് സംഭവിച്ചു. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്നും സിപിഎമ്മാണ് സംഭവത്തിനു പിന്നിലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ബുധനാഴ്ച ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണു വീടിനു നേരെ ബോംബേറ് ഉണ്ടായത്.ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡന്റ് വിപിൻ ഐവർകുളം, രമേശൻ പൂവത്തുംതറ, എ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി. ചക്കരക്കൽ എസ്എച്ച്ഒ എം.പി.ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
Bomb thrown at the house of a woman who rented a building for the BJP office in Peralassery.
